Wednesday, 15 January 2014

മഴ

                                                                                                                                                                ഇന്നലെ  -മഴ പെയ്യാറുള്ള ഒരു ഭൂതകാലം നമുക്കുണ്ടായിരുന്നു.ഓര്മ്മകള് മഴ പൊഴിക്കുമായിരുന്ന കാലം.ജനലിനപ്പുറത്ത് തൊടിയില് പെയ്യുന്ന മഴ ബാല്യത്തിലേക്ക് അമ്മയെപ്പോലെ വരുമായിരുന്നു .വാര്ദ്ധക്യങ്ങളെ നനുത്ത സ്പര്ശമായി തലോടിയിരുന്നു .മുറ്റത്തു പെയ്യുന്ന മഴ നീര്ച്ചാലുകളായി വഴിയിലേക്കോടിയിറങ്ങുന്ന കാഴ്ച.ചെറുതുകള് ചേര്ന്നു വലുതുണ്ടാകുമെന്നഗണിത ശാസ്ത്ര തത്വം ബാല്യത്തെ പഠിപ്പിക്കുന്ന മഴ .മലമുകളിലെ മഴ.കടലില് പെയ്യുന്ന മഴ.എല്ലാം നമുക്കെല്ലാര്ക്കും ഒരു പോലെ സ്വന്തമായിരുന്നു.മനസ്സുകളിലേക്ക് സൌഹൃദ മഴയായി പെയ്തിറങ്ങിയിരുന്നു.ഓര്മ്മകളില് സംഗീതമായി പുനര്ജനിച്ചിരുന്നു                                                    ഇന്ന് -മഴ പെയ്യുന്നത് ജനലിനടുത്തല്ല,മതിലിനപ്പുറത്താണ്.മഴയ്ക്ക് കൈ നീട്ടി തൊടാനാവുകയുമില്ല,ജനലുകളില്ലാത്ത വീടുകളില് വാതിലടച്ചിരിക്കുന്ന ജീവിതത്തെ.കോട്ട മതിലിനുള്ളില് സുരക്ഷിതമെന്നു കരുതിയിരിക്കുന്ന വര്ത്തമാന കാലത്തെ.അനാഥമായ ഓര്മ്മകള് മതില്കള്ക്കു വെളിയില് ആരുടെയും സ്വന്തമല്ലാത്ത വഴിയിലൂടെ അലയുന്നു.മഴയ്ക്ക് അവയെ തലോടാം.തുറന്ന ജനലിന്നരികിലിരിക്കുന്ന അനാഥ വാര്ദ്ധക്യങ്ങളുടെ അനന്തമായ കാത്തിരിപ്പിനെയും                                                                                                                                                    നാളെ  -നാളെയും മഴയ്ക്ക് പെയ്യാതിരിക്കാനാവില്ല,കാര്മേഘം നിറഞ്ഞ ആകാശം പറയുന്നത് അത് തന്നെയാണ് .അടഞ്ഞ വാതിലുകള്ക്കുള്ളിലെ സത്യങ്ങളുടെ സ്വാതന്ത്ര്യ ഗീതമാവുന്ന മഴ.മല മുകളില് അനങ്ങാതിരിക്കുന്ന കൂറ്റന് പാറകള് താഴേക്കിറങ്ങി വന്നേക്കാം,വാതിലുകള് തള്ളിത്തുറന്നു മഴയെ അകത്തേക്കാനയിക്കാന്.ഭൂത കാലത്തിലെ ഓര്മ്മ മാത്രമായി മാറാന് നമുക്കുള്ള ഭാവിയുടെ ക്ഷണപത്രമായി മഴ വരാതിരിക്കില്ല