Tuesday, 29 October 2013

സ്മൃതി 'ലഹരി'

മുന്നറിയിപ്പ് :മദ്യപാനം ആരോഗ്യത്തിനു ഹാനികരം              മുകളില് കാണുന്ന മുന്നറിയിപ്പ് വായിച്ചു പരിചയമുണ്ട്, അലമാരയിലിരിക്കുന്ന 'കുപ്പി' അപൂര്വമായി അടുത്ത് കണ്ടിട്ടുമുണ്ട്.വേറെ വലിയ പരിചയമൊന്നുമുണ്ടായിരുന്നില്ല. മദ്യത്തിന്റെയും വിഷത്തിന്റെയും ഗുണങ്ങള് ഒന്നാണെന്നു പഠിക്കുകയും ചെയ്തിട്ടുണ്ട്.എന്നാലും ഇതൊന്നു  കഴിച്ചാലെങ്ങനെയിരിക്കും എന്ന ഒരു കുരുത്തം കെട്ട ജിജ്ഞാസ പണ്ട് തൊട്ടേ ഉണ്ടായിരുന്നു.പക്ഷേ വീട്ടില് പറഞ്ഞാല് പ്രതികരണം വളരെ പൈശാചികവും ബീഭത്സവും ആയിരിക്കും എന്നുറപ്പുള്ളത് കൊണ്ട് നമ്മുടെ ഉള്ളിലെ ജിജ്ഞാസു തത്കാലം പുറത്തവതരിച്ചില്ല.                                                                                                                                 കുറച്ചു കാലം കഴിഞ്ഞു,പഠനം(?) കഴിഞ്ഞു.പിന്നെ വിവാഹം.ഭര്ത്താവിന്റെ ജോലിസ്ഥലത്തേക്ക് താമസം മാറിയതോടെ സര്വ തന്ത്ര സ്വാതന്ത്ര്യവുമായി. ആയിടയ്ക്കാണ് ഒരു കൂട്ടുകാരി അടുത്ത് ഒരു ഹോസ്റ്റലില് താമസിക്കുന്ന കാര്യം അറിഞ്ഞത്. ഇടയ്ക്കൊക്കെ കണ്ടുമുട്ടും, മണിക്കൂറുകളോളം സംസാരിച്ചിരിക്കും,സൂര്യനു കീഴെയും മുകളിലുമുള്ള പലതിനെപ്പറ്റിയും.അങ്ങനെയിരിക്കുമ്പോഴാണ് 2012-ലെ പുതുവര്ഷം വരുന്നത്.എങ്ങനെ ആഘോഷിക്കാം എന്നായി ചര്ച്ച.കേക്കിന്റെ കൂടെ വൈന് കൂടി ആയാലോ എന്ന് അവള്.അവള്ക്ക് ബിയര്,റം തുടങ്ങി കുറച്ചൊക്കെ രുചിയെങ്കിലും അറിയാം.ഏതായാലും ഞങ്ങള്  വൈന് അന്വേഷിച്ചു നടന്നെങ്കിലും ആ പരിസരത്തൊന്നും കിട്ടിയില്ല.                                                                                                             എന്നു വച്ച് അങ്ങനെ ഉപേക്ഷിക്കാന് പറ്റുമോ.ന്യൂ ഇയര് ഈവിന് സംഗതി കിട്ടിയേ പറ്റൂ.ഒടുവില് 31 നു രാവിലെ ഞാനും ആര്യപുത്രനും കൂടി മാഹിക്ക്‌ ബസ്സ്‌ പിടിച്ചു .അവിടെ ചെന്ന് ആദ്യം കണ്ട വൈന് ഷോപ്പില് കയറി.രണ്ടു ബോട്ടില് വൈന് വാങ്ങി.(ഒന്നു ഞങ്ങള്ക്ക്,ഒന്നു കൂട്ടുകാരിക്കും).പിന്നെ മാഹി വരെ വന്നതല്ലേ എന്ന് കരുതി ഒരു ബ്രാണ്ടിയും.അത് സെലക്ട്‌ ചെയ്യുന്നതിനിടെ നമ്മുടെ ആര്യപുത്രന്റെ ചോദ്യം,''ഇത് മതിയോ?'' എന്ന് എന്നോട് !!ഞാന് കത്തുന്ന ഒരു നോട്ടം നോക്കി.(കക്ഷിക്ക് പഠിക്കുന്ന കാലത്ത് ഒരിക്കല് റമ്മില് കോള ഒഴിച്ച് കഴിച്ചതിന്റെ പരിചയം മാത്രമേയുള്ളൂ.എന്നിരുന്നാല് തന്നെയും ഈ ചോദ്യം കുറച്ചു കൂടിപ്പോയില്ലേ.എനിക്കിതു പതിവാണെന്നല്ലേ   കേള്ക്കുന്നവര്  കരുതൂ.ഏതായാലും ബാക്കി വീട്ടില് ചെന്നിട്ട് എന്നു ഞാന് മനസ്സില് പറഞ്ഞു)                                                                                                               വൈകുന്നേരം ഒരു കുപ്പി വൈന് കൂട്ടുകാരിക്ക് എത്തിച്ചു,അവളും ഒരു റൂം മേറ്റും  ചേര്ന്നു സാധനം ഏറ്റുവാങ്ങി സുരക്ഷിതമായി റൂമില് കൊണ്ടു വച്ചു.ഞങ്ങള് തിരിച്ചു വീട്ടിലെത്തി. വൈകാതെ വൈന് ഗ്ലാസ്സിലേക്ക്‌ പകര്ന്നു.നല്ല ചുവന്ന നിറം.(10-ല് പഠിച്ച 'ജീവിതോത്സവം' ഓര്മ്മ വന്നു.''ചിന്താ സുന്ദര കാവ്യവും ലഘുതരം ഭോജ്യങ്ങളും ചെന്നിറം ചിന്തിപ്പൂമ്പത പൊങ്ങി വീഞ്ഞു നിറയും സുസ്ഫാടികക്കിണ്‍ണവും '')രുചിച്ചു നോക്കിയപ്പോള് ആവശ്യത്തിലധികം കയ്പ് .പിന്നെ കണ്ണ് ചിമ്മി ഒന്നൊന്നര ഗ്ലാസ്‌ അകത്താക്കി.നീ തന്നെ കഴിച്ചോ എന്ന് ഭര്ത്താവ് .(പാല് കാണുന്നത് തന്നെ അലര്ജി ആയ എന്നെക്കൊണ്ട് ആദ്യരാത്രി  ഒരു വലിയ ഗ്ലാസ്സ് നിറയെ പാല് ഒറ്റയ്ക്ക് കുടിപ്പിച്ച ആളാണ്‌.അമ്മായി അമ്മയും നാത്തൂനും കൂടി പഞ്ചസാരയിട്ട പാലും തന്നു പറഞ്ഞു വിട്ടതാണെന്ന് ഞാന്.''അവര് തന്നെന്ന് കരുതി ഇതും എടുത്തോണ്ടു പോരാന് നിന്നോടാര് പറഞ്ഞു, ഞാന് ഒരിക്കലും പാല് കുടിക്കാറില്ല ''എന്നു കക്ഷി. ഗത്യന്തരമില്ലാതെ ഞാന് തന്നെ കുടിച്ചു ,ഈ ചടങ്ങ് കണ്ടുപിടിച്ച്ചവരെ പ്രാകിക്കൊണ്ട്.)                                                                                                                    കുറച്ചു നേരം ടി വി കണ്ട് ഇരുന്നു.എഴുന്നേറ്റപ്പോള് ചെറിയ പ്രശ്നം ,ബാലന്സ് കിട്ടുന്നില്ല.ഓ ഇതാണോ ഈ കിക്ക് എന്നു പറയുന്ന സംഗതി!!12 മണി വരെ ഇരുന്ന ശേഷം ഫ്രണ്ട്സിനു പുതുവത്സരാശംസകള് അയച്ചു .പിന്നെ കിടന്നുറങ്ങി.                                                                          രാവിലെ കേക്കും വാങ്ങി കൂട്ടുകാരിയുടെ അടുത്തേക്ക്. തലേന്നാളത്തെ കഥ അവള് പറഞ്ഞു തുടങ്ങി.''രാത്രി ഭക്ഷണമൊക്കെ കഴിഞ്ഞ് മുറിയില് കയറിയപ്പോഴേ മിലി തിരക്കു കൂട്ടിത്തുടങ്ങി.കുറച്ചു കഴിയട്ടെ എന്ന് പറഞ്ഞിട്ടു കേള്ക്കുന്നില്ല.ബോട്ടിലിന്റെ അടപ്പു തെറിച്ച ശബ്ദം വാര്ഡന്റെ റൂമില് വരെ കേട്ടിട്ടുണ്ടാകും.കയ്പു കൊണ്ട് കുടിക്കാന് ബുദ്ധിമുട്ടു തോന്നിയത് കൊണ്ട് കുറെ പഞ്ചസാരയിട്ട് അഡ്ജസ്റ്റ് ചെയ്തു .നൂല് പോലെയിരിക്കുന്ന മിലി കുടിക്കുന്നത് കണ്ട് എനിക്ക് തന്നെ പേടിയായി.അവള്ക്ക് ബാംഗ്ളൂരില്  പഠിക്കുന്ന സമയത്ത് ബിയര് കുടിച്ചു പരിചയമുന്ടെന്ന്.''                                                                                                                                രണ്ടു പേരും   ചേര്ന്ന് ഒരു കുപ്പി വൈന് തീര്ത്തു.കുറെ നേരം വരെ കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ല.മിലിയുടെ സംസാരം കുറച്ചു കൂടി എന്നു മാത്രം.പഴയ പല കഥകളും പറയാന് തുടങ്ങി.ബാംഗ്ലൂരില് പഠിക്കുമ്പോള് തമിഴനായ ഒരു അധ്യാപകനോടു പ്രണയം തോന്നിയതും അതിന്റെ ആവേശത്തില് തമിഴ് അക്ഷരമാല വരെ പഠിച്ചതും മറ്റും.(കര്ണാടകയില് പഠിക്കാന് പോയ ഇവള് തമിഴ് വായിക്കുന്നതിന്റെ ഗുട്ടന്സ് ഇപ്പോഴല്ലേ പിടി കിട്ടിയത്.)കൂട്ടുകാരിക്കാണെങ്കില്  മിലി മനസ്സു തുറക്കുന്നത് നല്ലൊരു നേരംപോക്ക് ആയി തോന്നി.അവള് പ്രോത്സാഹനമായി പുട്ടിനു തേങ്ങ എന്നത് പോലെ ചോദിച്ചു കൊണ്ടിരുന്നു - ''എന്നിട്ട് മിലി ?''  പാവം മിലി .കുറച്ചു കഴിഞ്ഞപ്പോള് സെന്റിമെന്റലായി.കഥയിലെ സാറിന്റെ കല്യാണം കഴിഞ്ഞു.''നിനക്ക് വിഷമം തോന്നിയോ മിലി''എന്ന് കൂട്ടുകാരി.''ഉം.ഞാന് കുറെ കരഞ്ഞു ''എന്ന് മറുപടി.''നിനക്ക് വട്ടുണ്ടോ.ഇതൊക്കെ നിന്റെ വെറും തോന്നലല്ലേ .അവളുടെ ഒരു കോപ്പിലെ പ്രണയം ''എന്ന് കൂട്ടുകാരി വയലന്റായി.ഇതിനുള്ള മറുപടിയായിരുന്നു മിലിയുടെ പുതുവര്ഷത്തിലെ മാസ്റ്റര്പീസ്  -''പരാജയപ്പെട്ട പ്രണയങ്ങളല്ലേ അനശ്വരമായി നില്ക്കുന്നത്.കൃഷ്ണന് രാധയെ കല്യാണം കഴിച്ചോ?ഇല്ലല്ലോ?അവരുടെ പ്രണയത്തെ പറ്റിയല്ലേ എല്ലാവരും പറയുന്നത്.അതുപോലെയാണ് എന്റെ പ്രണയവും.''                                                                                                      ഇത്രയുമായപ്പോള് ഇന്റെര്വല് ആയി.കുറെ നേരം മിലി ഓഫ്‌ ആയി.രക്ഷപ്പെട്ടെന്നു കരുതി ഇരിക്കുമ്പോഴാണ് ''എനിക്ക് ഛര്ദ്ദി ക്കാന് തോന്നുന്നു'' എന്നു മിലി.ഒരുവിധത്തില് ബാത്‌റൂമില് കൊണ്ടു ചെന്നാക്കി.കുറെ നേരം ഛര്ദ്ദി തന്നെ.ഒടുവില് ഒരുവിധം അതൊന്നു നിന്നു കിട്ടിയപ്പോള് അടുത്ത ആവശ്യം വന്നു.-''ഇത് ഇവിടെ വേണ്ട.ഇതൊന്ന് എടുത്തു മാറ്റുമോ?''മിലി പറയുന്ന അനാവശ്യ വസ്തു മറ്റൊന്നുമല്ല, ബാത്ത് റൂമിലെ യൂറോപ്യന് ക്ളോസറ്റ്  ആണ്.അല്ലെങ്കില് തന്നെ ക്ഷമയുടെ നെല്ലിപ്പലക കണ്ടു നില്ക്കുന്ന കൂട്ടുകാരിക്ക് ഇത് കൂടി കേട്ടപ്പോള് ചിരിയും കരച്ചിലും ഒരുമിച്ചു വന്നു.''എന്തോ കുറച്ചു കഴിഞ്ഞപ്പോള് അവള് ഉറങ്ങിപ്പോയി.ഇല്ലെങ്കില് പുതുവര്ഷത്തില് തന്നെ ഞാനൊരു കൊലപാതകി ആയേനെ''എന്ന് അവള് ആത്മാര്ത്ഥമായി തന്നെയാണ് പറഞ്ഞതെന്ന് എനിക്ക് തോന്നി.                                                                                                                                                                                                                

15 comments:

  1. ''ഇത് ഇവിടെ വേണ്ട.ഇതൊന്ന് എടുത്തു മാറ്റുമോ? enna dialogue il nirthiya mathiyarunu

    ReplyDelete
  2. എഴുതി പരിചയമില്ല,അതാണ്.

    ReplyDelete
  3. haha വേണ്ടാത്ത പണിക്ക് ഇനി മേലാല്‍ പോവരുത് ട്ടോ:)

    ReplyDelete
  4. നല്ല റെഡ്‌ വൈന്‍ കുടിച്ചാല്‍ ആരെങ്കിലും ശര്‍ദ്ദിക്കുമോ...? മോശം...മോശം.. :) :)
    പോസ്റ്റ് നന്നായി

    ReplyDelete
    Replies
    1. റെഡ് വൈന് അല്ല ദ്രാക്ഷാരിഷ്ടം പോലും ഓവറായി കുടിച്ചാല് ഛര്ദ്ദിക്കും എന്നാണ് (എന്റെയല്ല)അനുഭവം

      Delete
  5. പണ്ട് എല്ലാ ഡിസംബറിലും ഞങ്ങള്‍ മാര്‍കെറ്റില്‍ പോയി ഒരു കുട്ടാ മുന്തിരി വാങ്ങി വൈന്‍ ഉണ്ടാക്കും ക്രിസ്തമസ്ആകുമ്പോഴേക്കും ന്യൂയീറിനുംകാകുംകൊണ്ട് കൂട്ടുകാരി വരും അപ്പോള്‍ ഞാന്‍ ഉണ്ടാക്കിയ വൈന്‍ പകരം കൊടുക്കും. അവളുടെ ചെറിയ മോന്‍ വൈന്‍ കുടിച്ചു മലര്‍ന്നു കിടന്നുറങ്ങുന്നത് കണ്ടു തനി അച്ചായന്‍ തന്നെ എന്ന് പറഞ്ഞു ഞങ്ങള്‍ കളിയാക്കും. ഒരു നാള്‍ ഞാനും ഒരു പരീക്ഷണം നടത്തി. ഇത്തിരി കഴിഞ്ഞപ്പോള്‍ കാലില്‍ നിന്നും ഒരു തരിപ്പും ബലക്കുറവും ചെന്ന് കിടന്നു. അപ്പോള്‍ തന്നെ ക്ഷീണിച്ചു ഉറങ്ങിപ്പോയി..പിന്നെ എനിക്ക് പേടിയാ ഈ സാധനം..

    ReplyDelete
    Replies
    1. ഞാനും പിന്നീട് പരീക്ഷിച്ചിട്ടില്ല,ആകെയുള്ള ബോധവും കൂടി വെറുതെ കളയേണ്ടല്ലോ എന്ന് കരുതി

      Delete
  6. ഛര്‍ദിച്ചൂന്ന് പറയരുത് കേട്ടോ
    വാള് വച്ചു എന്ന് പറയണം
    അതാ ഒഫീഷ്യല്‍ പേര്!

    (ഫോളോ ചെയ്യാനുള്ള ആ ജാലകം ഒന്ന് തുറക്കൂ. എന്നാലല്ലേ വല്ലതും പോസ്റ്റ് ചെയ്താല്‍ അറിയുകയുള്ളു)

    ReplyDelete
  7. ആ പേര് അറിയാം.പക്ഷേ ആദ്യത്തെ അനുഭവം ആയതു കൊണ്ട് ഒഫീഷ്യല് നെയിം വേണ്ടെന്നു കരുതിയിട്ടാണ്.പിന്നെ ഫോളോ ചെയ്യാനുള്ള ജാലകം വെക്കാന് അറിയാത്തതു കൊണ്ടാണ് വെക്കാതിരുന്നത്.വായിച്ച് അഭിപ്രായം പറഞ്ഞതിന് നന്ദി.

    ReplyDelete
  8. ആകെ ഒന്നോടിച്ചു നോക്കി, അനുഭവം കൊള്ളാം. തെറ്റില്ലാതെ എഴുതണം, പിന്നെ എഴുതി നാലഞ്ചു പ്രാവശ്യം വായിച്ച് നോക്കി പിന്നെ പോസ്റ്റ്‌ ചെയ്യുന്നതാണ് നല്ലത് എന്നാണ് എന്‍റെ അനുഭവം, കാരണം കുറച്ചു ദിവസം കഴിഞ്ഞു വായിക്കുമ്പോള്‍ നമുക്ക് ഒന്ന് കൂടി നന്നാക്കാന്‍ സാധിക്കും, അക്ഷരപ്പിശകുകള്‍ വായനക്കാര്‍ക്ക് കല്ലുകടി ആകും, കവിതകളുടെ ഫോര്‍മാറ്റ്‌ പ്രിവ്യുയില്‍ പോയി ഒന്ന് നോക്കി പിന്നീട് ശരിയാണെങ്കില്‍ മാത്രം പബ്ലിഷ് ചെയ്യുക. അക്ഷരങ്ങള്‍ കുറച്ചു വലുതാക്കുന്നതും, പാരഗ്രാഫ് തിരിക്കുന്നതും വായനാ സുഖം തരും, പിന്നെ ഫോളോ ബട്ടണ്‍ വെക്കാന്‍ മറക്കരുത് കേട്ടോ, ഞങ്ങള്‍ക്കൊക്കെ അറിയേണ്ടേ പുതിയ പോസ്റ്റ്‌ വരുമ്പോള്‍ !. ഇനിയും നന്നായി എഴുതുക, ആശംസകള്‍ !

    ReplyDelete
  9. Vivaranam...anubhavam nannaayi...thudakkatthinte sukham odukkathil vannilla...pls write more. ..

    ReplyDelete
  10. kollam...ethrayum karyangal hridayathil undennu kandal parayilla
    -ourangaseeb
    http://seebus.blogspot.com

    ReplyDelete