ഇനി വരുമേതോ പിറവിയില്‍ നീ വരു- മിതു വഴി നിശ്ചയം വീണ്ടും ജന്മങ്ങള്
പൂത്തു വിടര്‍ന്നു കൊഴിഞ്ഞൊരീ
ചമ്പകച്ചോട്ടില് ഞാന്‍ നില്ക്കും
നിന്നെയും കാത്ത്;യുഗങ്ങള്‍ കാല്- ക്കീഴിലായൊഴുകി മായും അവിരാമം കാലങ്ങള്‍ തന് തിരശ്ശീലകള്ക്കപ്പുറ- ത്തേതോ വഴിയരികത്ത് എന്നെങ്കിലും നമ്മള് സംഗമിക്കാം അന്നു കണ്ടാലറിയുമോ തമ്മില്‍? ഒന്നിച്ചു നാം കണ്ട ചന്ദ്രോദയങ്ങളും മുന്‍-പിന് നിലാവുക,ളെല്ലാം മാറും ഋ തുക്കളില്‍ ഭൂമിയില്‍ നാം കണ്ട ചാരുതയെല്ലാം,പ്രണയ- നാള്‍കളില്‍ നാമൊരേ പാനപാത്രത്തില്‍ നി- ന്നേതോ കടല്‍ പോലിരമ്പും വര്‍ണ്ണമില്ലാത്ത ലഹരിയെ,വാഴ്വിനെ യൊന്നായ് കുടിച്ചതും,പിന്നെ രണ്ടു വഴികള്‍ നമുക്കെന്നുറച്ചതും ഒന്നിച്ചൊരേ മനസ്സോടെ. ഏതോ പിറവിയിലേതോ ഋതുവില- ന്നേതോ മുഖങ്ങളായ് നമ്മള് കാണുമൊരുനാളി,ലന്നും മിഴികളില്‍ പോയ ജന്മത്തിലെ വാഴ്വിന് സാഗരം മൌനമായ് സ്നേഹനിലാവി- ലലിഞ്ഞു പാടും ഗീതി കേള്‍ക്കും; പിന്നെ നാം തമ്മിലറിയാതിരിക്കുമോ ഏതു ജന്മത്തിലുമെന് പ്രിയനേ
ഇതെന്താ ആകെ അഴകൊഴ മാതിരി.
ReplyDeleteവായിക്കാന്‍ തിരിയുന്നില്ലല്ലോ
മുജ്ജന്മങ്ങൾ മറവിയിലും
ReplyDeleteവരും ജന്മങ്ങൾ മറവിലും നിൽക്കേ
കവിതപോലെ ജീവിതവും
ജീവിതം പോലെ കവിതയും
എഴുതുക മായ്ക്കുക എഴുതുക !
നന്ദി
Deleteസ്നേഹനിലാവി- ലലിഞ്ഞു പാടും ജന്മം
ReplyDeleteനന്ദി
Deleteആദ്യം ഒന്ന് അടുക്കി പെറുക്കി വച്ചേ ഇതൊക്കെ.................
ReplyDeleteഎന്നാലല്ലേ വായിക്കാന്‍ പറ്റൂ
നല്ല ഭാവന ഉണ്ട് .ആശയം മനോഹരം .പക്ഷെ ഒന്ന് എഡിറ്റ് ചെയ്തു പ്രസിദ്ധീകരിക്കാമായിരുന്നു
ReplyDelete