Friday, 6 September 2013

ബാല്യകാല സ്മരണകള്-1

ഞാന്  എന്നാണ്  ആദ്യമായി  കവിത കേട്ടത്  എന്ന്  കൃത്യമായി  അറിയില്ല. എന്റെ ഏറ്റവും ആദ്യത്തെ ഓര്മ്മകളില്  തന്നെ കവിതയുണ്ട് . അമ്മ  ഒരു  മലയാളം അദ്ധ്യാപിക  ആയിരുന്നതു  കൊണ്ടാവാം വെറുതെ  ഇരിക്കുമ്പോഴെല്ലാം  8,9,10 ക്ലാസ്സുകളിലെ  പല  പദ്യങ്ങളും ചൊല്ലിത്തരുമായിരുന്നു .ഇടശ്ശേരിയുടെ  പൂതപ്പാട്ടായിരുന്നു  ഒരു   പതിവു  പദ്യം .എങ്കിലും ഞാന്  ആദ്യമായി ഹൃദിസ്ഥ മാക്കിയതും  ചൊല്ലിനടന്നതും  കര്ഷകന് എന്ന കവിതയായിരുന്നു.                                              ''കൊന്നപ്പൂവിലെ  മഞ്ഞകള്  മഞ്ഞ-                                                                                           ക്കിളിയുടെ  ചുണ്ടിന്നരുണിമ  ചേര്ന്നവ                                                              മഞ്ജുള,മസ്തമനാദ്രിച്ചെരിവിലെ                                                                              മഞ്ഞകള്  പെയ്തു കിടക്കുംപോലെ '' എന്ന് തുടങ്ങുന്ന കവിത .(അന്നെനിക്ക്  കഷ്ടി മൂന്നു വയസ്സ്  പോലും കാണില്ലെന്നാണ്  പറയപ്പെടുന്നത് ,എനിക്കറിഞ്ഞുകൂട )                                                                                                                                     പിന്നീട്  അക്ഷരം പഠിച്ചു കഴിഞ്ഞതും ഞാന് വീട്ടിലുള്ള സകല പുസ്തകങ്ങളുടെയും   മേല്  ആക്രമണം തുടങ്ങി .ചങ്ങനാശ്ശേരിപ്പെട്ടി (അമ്മ ബി എഡ് നു പഠിച്ചത്   ചങ്ങനാശ്ശേരിയിലായിരുന്നു .അങ്ങനെ ചങ്ങനാശ്ശേരി കണ്ടു തിരിച്ചെത്തിയത്‌ കൊണ്ടാവാം ഈ പേരിലാണ് വീട്ടില് അത് അറിയപ്പെട്ടിരുന്നത്.)യില്  നിന്നാണ് കവിയരങ്ങ് ,നവീന കവിതകള്  തുടങ്ങിയ പുസ്തകങ്ങള്  ഞാന്  കണ്ടെടുത്തത്.                                                                                                                        വൈലോപ്പിള്ളിയുടെ 'കൃഷ്ണാഷ്ടമി', ഓ എന് വി യുടെ 'ചോറൂണ്‍', സുഗതകുമാരിയുടെ 'കൃഷ്ണ നീയെന്നെ  അറിയില്ല',  അയ്യപ്പപ്പണിക്കരുടെ 'ഗോപികാദണ്ഡകം',  ആറ്റൂര് രവിവര്മയുടെ 'സംക്രമണം ',കടമ്മനിട്ടയുടെ 'ശാന്ത' ഇവയൊക്കെയാണ്  കവിയരങ്ങ് എന്ന പുസ്തകത്തിലുണ്ടായിരുന്നത്.കൂടാതെ 'ജോസ് ജോസഫിന്റെ മരണം', 'വടക്കന് പാട്ട്' തുടങ്ങിയവയും.                                                                                                                                     വയലാറിന്റെ 'സര്ഗ്ഗ സംഗീതം', ഓ എന് വി യുടെ 'നിശാഗന്ധി  നീയെത്ര  ധന്യ'  മുതലായ  കവിതകളും 'അര്ക്കം', 'തുളസി', 'കായിക്കരയിലേക്ക്   വീണ്ടും',  'അസ്ഥികൂടത്തിന്റെ  ചിരി' തുടങ്ങിയവയുമായിരുന്നു  നവീന കവിതകള്  എന്ന പുസ്തകത്തില് .                                                                                                                          

2 comments: