കുറച്ചു നാളുകളായി ബ്ലോഗുകള്‍ വായിക്കാന്‍ തുടങ്ങിയിട്ട്.എല്ലാവരും എഴുതുന്നതു കാണുമ്പോള്‍ എനിക്കും എഴുതണമെന്ന് ആഗ്രഹം തോന്നാറുണ്ട് .കഥയെഴുത്ത് എനിക്കു പറഞ്ഞിട്ടുള്ളതല്ലെന്നു പണ്ടേ മനസ്സിലായിരുന്നു .അതുകൊണ്ട് വായനക്കാര്‍ രക്ഷപ്പെട്ടു ,അത്ര തന്നെ . പ്രൈമറി സ്കൂളില്‍ പഠിക്കുന്ന കാലത്ത് ചുമര് മാസികയ്ക്ക് വേണ്ടി ''ആടേ ആടേ കുഞ്ഞാടേ '' പോലുള്ള കുഞ്ഞുകവിതകള്‍ എഴുതിയായിരുന്നു സാഹിത്യലോകത്തേക്കു പിച്ച വച്ചത് .പിന്നീട് ഹൈസ്കൂളില്‍ പഠിക്കുംപോഴൊക്കെ ഒന്നുരണ്ട് കവിതകളൊക്കെ എഴുതിയതായി ഓര്‍ക്കുന്നു . പ്ലസ് വണ്ണില്‍ വച്ചായിരുന്നു ആദ്യമായി ഒരു മത്സരത്തിനായി കവിതയെഴുതുന്നത് .എന്റെ ഭാഗ്യമോ മറ്റുള്ള കുട്ടികളുടെ നിര്‍ഭാഗ്യമോ , എനിക്ക് ഒന്നാം സ്ഥാനം കിട്ടി.അന്നൊക്കെ വൃത്തത്തിലായിരുന്നു എഴുത്ത്. പ്ളസ്ടു കഴിഞ്ഞപ്പോള്‍ എന്‍ട്രന്‍സ് കോച്ചിംഗിനെന്നു പറഞ്ഞ് ഒരു വര്‍ഷം തൃശ്ശൂരില്‍ .അവിടെ കുട്ടികളെല്ലാവരും തലകുത്തിമറിഞ്ഞു പഠിക്കുകയാണെന്നാണ് വെപ്പ് .തീര്‍ച്ചയായും അങ്ങനെയുള്ളവരുണ്ടായിരുന്നു .അവിടെയും റഫ് ബുക്കിന്റെ പിന്നിലെ പേജുകളില്‍ കവിതയെഴുത്ത് തുടര്‍ന്നു . പിന്നീട് പരിയാരം ഗവ :ആയുര്‍വേദ കോളേ ജില് (2003-2009) .ആര്‍ട്സ് ഡെയ്ക്കും മറ്റും ഒന്നുരണ്ടു തവണ സമ്മാനം കിട്ടി .പിന്നീട് സംസ്ഥാന തലത്തിലുള്ള ആയുര്‍ ഫെസ്റ്റില്‍ രണ്ടാം സ്ഥാനം കിട്ടി.അപ്പൊഴേക്കും ഞാന്‍ വൃത്തമില്ലാതെ കവിതയെഴുതാന്‍ പഠിച്ചിരുന്നു (എഴുതിവച്ചിരിക്കുന്നത് എന്താണെന്നു വിധികര്ത്താക്കല്ക്കെന്നല്ല എഴുതിയ നമുക്ക് പോലും മനസ്സിലാവരുത് !!സമ്മാനം ഏതെങ്കിലുമൊന്ന് ഉറപ്പ് )അങ്ങനെ ഒരു തവണ (2005-ലാണെന്നു തോന്നുന്നു ) കണ്ണൂര്‍ യൂനിവേഴ്സിററി കലോത്സവത്തില്‍ മൂന്നാം സ്ഥാനവും ലഭിച്ചു.ഇതൊക്കെയാണ് എന്റെ ഇതുവരെയുള്ള 'സാഹിത്യജീവിത' ചരിത്രം .
സ്വാഗതം
ReplyDeleteനന്ദി
ReplyDeleteനർമ്മം നേരിയ ചാമരം വീശുന്നുണ്ട്.
ReplyDelete(നേരിയതല്ല, നന്നായിത്തന്നെ!)
ഗദ്യവും വഴങ്ങും!
നന്ദി സര്.കവിതയെഴുതുന്നതിനെക്കാള്‍ പേടിയാണ് ഗദ്യമെഴുതാന്‍ .ഇതിനു മുന്‍പ് ഡയറി എഴുതിയ പരിചയമേ ഉള്ളൂ .നര്‍മ ബോധം പൊതുവെ കുറവാണ് എനിക്ക്
ReplyDeleteബൂലോകത്തേക്ക് സ്വാഗതം . കൂടുതല്‍ എഴുതുക , സഹിക്കാന്‍ ഞാങ്ങള് തയ്യാര്‍ :)
ReplyDeleteചേച്ചിയെ മലയാളം പഠിപ്പിച്ചത് അറബിക് ടീച്ചര്‍ ആണോ.. ?? എല്ലാം വലതു വശത്ത് നിന്നും തുടങ്ങുന്നത് പോലെ....... !! ?? alignment ഒന്നൂടെ ശ്രദ്ധിച്ചാല്‍ ബുദ്ധിമുട്ടില്ലാതെ വായിക്കാം.. :)
ReplyDeleteഅലൈന്‍ മെന്റ് ശരിയാക്കാന്‍ ശ്രമിക്കാം.
ReplyDelete