ഇലകളൊക്കെപ്പൊഴിഞ്ഞ ശിശിരത്തില് തരളമാം നിനവെല്ലാം മറഞ്ഞുപോയ് പൂവിടും കാലമോര്മ്മയില് മാത്രമായ് കാതരസ്നേഹമവ്യക്ത സ്വപ്നമായ് നീ വരും നാള് കിനാവു കണ്ടാണു ഞാന് നീരവമൊഴുകീടുംനിലാനദി- യോരമാര്ന്നു രാവോരോന്നിലും നിന്നെ വേണുവൂതി വിളിച്ചു സ്നേഹാതുരം.
നീ വരും നാള് കിനാവു കണ്ടു ഞാൻ നീരവമൊഴുകീടുംനിളാനദി- യോരമാര്ന്നു രാവോരോന്നിലും നിന്നെ വേണുവൂതി വിളിച്ചു സ്നേഹാതുരം.
ReplyDeleteഎന്നാക്കിയാൽ നന്നായിരുന്നു.
ഞാനും അങ്ങനെ ചിന്തിച്ചിരുന്നു സര് .പിന്നെ നിളാ നദി എനിക്ക് നേരിട്ട് അധികം പരിചയമൊന്നും ഇല്ലാത്തതു കൊണ്ടാണ് .
ReplyDeleteനല്ല വരികള്‍ , തുടരുക
ReplyDeleteനന്ദി
ReplyDelete